പെരിന്തൽമണ്ണ തെരെഞ്ഞെടുപ്പിൽ വോട്ടുപെട്ടി കാണാതായ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം.ഉദ്യോഗസ്ഥർ കൃത്യമായി മറുപടി പറഞ്ഞില്ല.അസാധു വോട്ട് എന്ന് എതിർ സ്ഥാനാർഥി തന്നെ സമ്മതിച്ചതാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പരാതി നൽകിയിട്ടുണ്ട്. കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണിത്.എന്ത് അട്ടിമറിയാണ് നടന്നത് എന്ന് അന്വേഷിക്കണം. സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥി എന്ന നിലയിൽ തനിക്ക് ഒരു അറിവും ലഭിച്ചിട്ടില്ല. ഇതിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ട്. സ്ട്രോങ്ങ് റൂം തുറന്ന് ബാലറ്റ് പേപ്പർ മോഷണം പോകുന്ന സ്ഥിതിയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പെട്ടി എങ്ങനെയാണ് മാറി പോകുന്നത്? അങ്ങനെ ഒരു വിശദീകരണം ഉദ്യോഗസ്ഥർ നൽകിയിട്ടില്ല. വലിയ സാമ്പത്തിക ശേഷിയുള്ളവരാണ് മറുഭാഗത്തുള്ളത്. എന്ത് അട്ടിമറിക്കും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും നജീബ് കാന്തപുരം പറഞ്ഞു.