ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരുന്ന രണ്ട് ദിവസം കൂടി ശക്തമായ മൂടൽ മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ഡൽഹിയിൽ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വിമാനങ്ങളും ട്രെയിനുകളും വൈകി.
ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐ‌ജി‌ഐ) വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട 30 ഓളം വിമാനങ്ങൾ വൈകുകയും 17 വിമാനങ്ങൾ മോശം കാലാവസ്ഥയെത്തുടർന്ന് റദ്ദാക്കുകയും ചെയ്തതായി വിമാനത്താവള അധികൃതർ അറിയിച്ചു.രാവിലെ 8.40 ന് പുറപ്പെടേണ്ട വിമാനം 10.40 ലേക്ക് പുനഃക്രമീകരിച്ചു. ഡൽഹി വിമാനത്താവളത്തിൽ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും എല്ലാ ഫ്ലൈറ്റ് പ്രവർത്തനങ്ങളും നിലവിൽ സാധാരണമാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
5 ഡിഗ്രി സെൽഷ്യസാണ് നിലവിൽ കുറഞ്ഞ താപനില രേഖപ്പെടുത്തിയത് നിരവധി യാത്രക്കാർ ലഗേജുമായി വിമാനത്താവളത്തിൽ കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായി.
ഫ്ലൈറ്റ് വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈനുമായി ബന്ധപ്പെടാനും അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു. അതേസമയം, മൂടൽമഞ്ഞ് മൂലം ജനുവരി 16 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള 30 ട്രെയിനുകൾ വൈകി ഓടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ഡൽഹിയിൽ വായു മലിനീകരണം ഉയർന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കി. താൽക്കാലിക നിരോധനം ഏർപ്പെടുത്തിയ വാഹനങ്ങൾ തടയുന്നതിനായി അതിർത്തികളിൽ പോലീസ് പരിശോധന തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *