തിരുവനന്തപുരം: നടന്‍ കൊല്ലം തുളസിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ അച്ഛനെയും മകനെയുമാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. സന്തോഷ് കുമാര്‍, ദീപക് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ജി കാപിറ്റല്‍ എന്ന സ്വകാര്യ കമ്പനിയുടെ മറവിലായിരുന്നു ഇവര്‍ നിരവധി പേരെ കബളിപ്പിച്ചു പണം തട്ടിയത്. ഇക്കൂട്ടത്തിലാണ് കൊല്ലം തുളസിക്ക് 20 ലക്ഷം രൂപ നഷ്ടമായത്. ആദ്യം രണ്ടു ലക്ഷം രൂപയായിരുന്നു നല്‍കിയത്. ഇത് നാലു ലക്ഷം രൂപയായി തിരിച്ചുനല്‍കി. പിന്നീട് നാലു ലക്ഷം നല്‍കിയപ്പോള്‍ എട്ടു ലക്ഷം തിരിച്ചുനല്‍കുകയും ചെയ്തു. ഇതോടെ 20 ലക്ഷം നല്‍കിയെങ്കിലും പിന്നീട് ഒന്നും തിരിച്ചു ലഭിച്ചില്ല.
തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കേസിനു പിന്നാലെ പ്രതികള്‍ രണ്ടു വര്‍ഷത്തോളമായി ഒളിവിലായിരുന്നു. ഡല്‍ഹിയില്‍ ഉള്‍പ്പെടെ ഒളിവില്‍ കഴിയുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്.
