ഓടുന്ന സ്‌കൂട്ടറില്‍ പുതപ്പുമൂടി അഭിമുഖമായി ഇരുന്ന് പരസ്പരം ആലിംഗനം ചെയ്യുന്ന കമിതാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ പകര്‍ത്തുന്നയാളെ നോക്കി യുവതി പുഞ്ചിരിക്കുന്നതും കാണാം. ഹെല്‍മെറ്റ് പോലും ധരിക്കാതെയാണ് ഈ സ്‌നേഹപ്രകടനം.

വീഡിയോ വൈറലായതോടെ കമിതാക്കളെ കണ്ടെത്തി നടപടിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇരുവരുടെയും നിരുത്തരവാദപരമായ പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *