പാലക്കാട് പേഴുങ്കരയില്‍ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ ആൺകുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി.തൃശൂരില്‍ വച്ച് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.ചൊവ്വാഴ്ചമുതലാണ് അനസിനെ കാണാതായത്.ജോലിചെയ്യുന്ന കടയിലേക്ക് പോകുന്നു എന്നുപറഞ്ഞാണ് അനസ് വീട്ടില്‍നിന്നിറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞദിവസം ചാവക്കാട് വെച്ച് അനസിനെ കണ്ടതായുള്ള വിവരം വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ഇതനുസരിച്ച് ചാവക്കാടെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
വ്യാഴാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് അനസ് ആറ് നില കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി മരിച്ചു എന്ന വിവരം ലഭിച്ചത്. അനസ് വീടുവിട്ടിറങ്ങാനും മരിക്കാനുമിടയാക്കിയ കാരണം എന്താണെന്ന് വ്യക്തമല്ല.
