പാരമ്പര്യ വൈദ്യനായ മൈസുരൂ സ്വദേശി ഷാബ ഷരീഫ് വധക്കേസിന്റെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ തുടങ്ങി. കേസില്‍ മാപ്പു സാക്ഷിയായ ഏഴാം പ്രതി തങ്ങളകത്ത് നൗഷാദിന്റ കുറ്റസമ്മത മൊഴി കോടതി രേഖപ്പെടുത്തി. മൃതദേഹാവശിഷ്ടം ലഭിക്കാതെ വിചാരണയിലേക്ക് കടക്കുന്ന അപൂര്‍വ്വം കേസുകളുടെ പട്ടികയിലാണ് ഷാബാഷരീഫ് വധക്കേസ്. കേസിലെ ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി നൗഷാദിനെ നേരത്തെ കോടതി മാപ്പു സാക്ഷിയാക്കിയിരുന്നു. ഇയാളുടെ കുറ്റ സമ്മത മൊഴിയാണ് ഇന്ന് കോടതി രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ഷൈബിന് അഷ്റഫിന്റെ മുക്കട്ടയിലെ വീട്ടില്‍ തടവിലാക്കപ്പെട്ട ഷാബാ ഷരീഫിന് നൗഷാദാണ് കാവലിരുന്നത്. ഇയാള്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്തിയിരുന്നില്ല. ഷാബാ ഷരീഫിന്റെ മൃതദേഹം കഷ്ണങ്ങളാക്കി നുറുക്കാനും പുഴയില്‍ തള്ളാനും ഷൈബിന് അഷ്റഫിനെ സഹായിച്ചെന്ന കുറ്റമാണ് നൗഷാദിന് മേല്‍ ചുമത്തിയിരുന്നത്. നൗഷാദിന്റെ വെളിപ്പെടുത്തലിലൂടെയാണ് ഷാബാ ഷരീഫ് കൊല്ലപ്പെട്ട കാര്യം പുറം ലോകം അറിഞ്ഞത്. 2019 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം. മൈസൂരു സ്വദേശിയായ ഷാബാ ഷരീഫിനെ ഒറ്റമൂലി രഹസ്യം അറിയാനായി ഷൈബിന് അഷ്റഫും സംഘവും തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒരു വര്‍ഷത്തോളം മലപ്പുറം മുക്കട്ടയിലെ വീട്ടില്‍ ഇയാളെ താമസിപ്പിച്ചെങ്കിലും ഒറ്റമൂലിയുടെ രഹസ്യം വെളിപ്പെടുത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് ഷാബാ ഷരീഫിനെ 2020 ഓക്ടോബറില്‍ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ് പ്രോസിക്യൂഷന് കേസ്. മെയ് പത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. പതിനഞ്ച് പ്രതികളാണ് കേസിലുള്ളത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
