പയ്യടിമീത്തല്‍ ഗവ. എല്‍.പി സ്‌കൂളിന് വേണ്ടി പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 7.5 ലക്ഷം രൂപ ചെലവിലാണ് ഓഡിറ്റോറിയം നിര്‍മ്മിച്ചത്.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി ഉഷ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പ്രേമദാസന്‍, എം.എ പ്രതീഷ്, ദീപ കാമ്പുറത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സ്മിത പറക്കോട്ട്, സി സുരേഷ്, ടി നിസാര്‍, എ.പി പീതാംബരന്‍, കെ നിത്യാനന്ദന്‍, കെ അഷ്‌റഫ്, പി.ടി.എ പ്രസിഡന്റ് കെ ലിജീഷ്, കെ അബിജേഷ്, കെ.പി അഞ്ചു, ഹെഡ്മിസ്ട്രസ് എന്‍ സബിത എന്നിവര്‍ സംസാരിച്ചു.
കണ്ടിലേരി മാമ്പുഴപാലം റോഡിന്റെ പേര് കൊടക്കാട്ട് അശോകന്‍ റോഡ് എന്നാക്കുന്ന പുനര്‍നാമകരണവും പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു
