പത്തനംതിട്ട: സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. സീതത്തോട് കൊടുമുടി അനിത (35) ആണ് മരിച്ചത്. ഇവരുടെ മകനുള്‍പ്പെടെ നാലു കുട്ടികള്‍ക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ 8.30ഓടെ പത്തനംതിട്ട ചിറ്റാര്‍ കൊടുമുടിയില്‍ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. അപകടസ്ഥലത്ത് വെച്ച് തന്നെ അനിത മരിച്ചു. ചിറ്റാര്‍ ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. അനിതയുടെ മകന്‍ ആള്‍ട്രിന്‍, ആകാശ്, അശ്വിന്‍, വിജി എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.