വൈത്തിരി: വൈത്തിരിയില്‍നിന്നും എം.ഡി.എം.എയുമായി കോളേജ് പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി ജയശ്രീ കോളേജ് പ്രിന്‍സിപ്പല്‍ ജയരാജ് (49) ആണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി വൈത്തിരി പൊലീസ് വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.