എറണാകുളം: മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. വനംവകുപ്പ് കിണറിടിച്ച് ആനക്കുട്ടിക്ക് വഴിയൊരുക്കുകയായിരുന്നു. മലയാറ്റൂര്‍ ഇല്ലിത്തോട്ടിലില്‍ റബര്‍ തോട്ടത്തിലെ കിണറ്റില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് കുട്ടിയാന വീണത് . കിണറിന് സമീപത്ത് കാട്ടാനകൂട്ടം നിലയുറപ്പിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ വൈകിയിരുന്നു. പിന്നീട് കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് തുരത്തിയതിന് ശേഷമാണ് വനം വകുപ്പ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *