തൂക്കിലേറും മുൻപ് ഭഗത് സിംഗ് വിളിച്ച ഇൻക്വിലാബ് സിന്ദാബാദുമായി ഭഗത് സിങ്ങിന്റ ഗ്രാമമായ ഖട്കർ കാലനിൽ പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിന്റെ സത്യപ്രതിജ്ഞ.സത്യപ്രതിജ്ഞയുടെ ഒടുവിലാണ് ഭഗവന്ത് മൻ ഇൻക്വിലാബ് സിന്ദാബാദ് വിളിച്ചത്.
ഉച്ചക്ക് 1.30 ഓടെയാണ് ഭഗവന്ത് സിംഗ് മൻ സത്യപ്രതിജ്ഞ ചെയ്തത്. 100 ഏക്കർ സ്ഥലത്ത് ഒരുക്കിയ വേദിയിൽ നടന്ന പരിപാടിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഡൽഹി മന്ത്രിമാർ, ആം ആദ്മി നേതാക്കൾ തുടങ്ങിയവരും കലാ സാംസ്കാരിക മേഖലയിൽ നിന്നുള്ള അഥിതികളും അടക്കം 5 ലക്ഷത്തോളം പേർ പങ്കെടുത്തു.
ഭഗവന്ത് മൻ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് 16 മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടാകും നടക്കുക.