തൃശൂർ ഇരിങ്ങാലക്കുടയില്‍ സഹപാഠിയെ ശല്യംചെയ്തത് ചോദ്യംചെയ്ത കോളജ് വിദ്യാര്‍ഥിക്ക് കുത്തേറ്റു.ഇരിങ്ങാലക്കുട ജ്യോതിസ് കോളജിലെ വിദ്യാര്‍ഥിയും ചേലൂര്‍ സ്വദേശിയുമായ ടെല്‍സനാണ് കുത്തേറ്റത്.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇരിങ്ങാലക്കുട ജ്യോതീസ് കോളജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്യുകയായിരുന്നു.ഇത് കണ്ടെത്തിയ ടെല്‍സണ്‍ ചോദ്യം ചെയ്യുകയും തടയാൻ ശ്രമിക്കുയും ചെയ്തു. പ്രകോപിതനായ ഷാഹീർ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് ടെൽസനെ കുത്തുകയായായിരുന്നു. ഉടൻ തന്നെ ബൈക്ക് എടുത്ത് അതിവേഗം പോകുന്നതിനിടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി.ഈ സമയം നാട്ടുകാര്‍ വളഞ്ഞിട്ട് പിടിച്ച് രണ്ടു പേരെയും പൊലീസില്‍ എല്‍പ്പിക്കുയായിരുന്നു കാറളം സ്വദേശിയായ സാഹിർ , ആലുവ സ്വദേശി രാഹുൽ എന്നിവരാണ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തത്.യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.ടെല്‍സനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *