ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ വിമർശനവുമായി സിഐടിയു.തങ്ങൾ കൂടി പ്രവർത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയായതെന്നും അധികാരം എന്നുമുണ്ടാവുമെന്ന് മന്ത്രി കരുതേണ്ടെന്നും കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറി ശാന്ത കുമാർ പറഞ്ഞു. അധികാരം കിട്ടിയപ്പോൾ ജീവനക്കാർക്കെതിരെ രംഗത്ത് വന്നു. ശമ്പളം നൽകാൻ കഴിവില്ലെങ്കിൽ സിഎംഡി ബിജു പ്രഭാകർ രാജിവെക്കണമെന്നും ശാന്തകുമാർ ആവശ്യപ്പെട്ടു.ആനപ്പുറത്തിരുന്നാൽ പട്ടിയെ പേടിക്കണ്ട എന്ന നിലപാടാണ് മന്ത്രിക്കെന്നും ശാന്ത കുമാർ തുറന്നടിച്ചു.ആന്റണി രാജു കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കെഎസ്ആർടിസി. അതുകൊണ്ട് തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല എന്നുള്ളത് അദ്ദേഹം അറിയണം. വിഷുവാണ്, ഈസ്റ്ററാണ്. ആഘോഷങ്ങളിൽ പോലും ജീവനക്കാർക്ക് ശമ്പളമില്ല. കഴിഞ്ഞ 40 ദിവസമായി ശമ്പളം ലഭിക്കുന്നില്ല’- ശാന്ത കുമാർ പറഞ്ഞു. ഗഡുക്കളായി ശമ്പളം നൽകിയാൽ ബാങ്കിൽ നിന്ന് വായ്പ എടുത്തവർക്ക് ഒന്നും കിട്ടില്ലെന്നും ശാന്ത കുമാർ പറഞ്ഞു.

മാർച്ച് മാസത്തെ ശമ്പളം മുടങ്ങിയതോടെയാണ് കെഎസ്ആർടിസി ജീവനക്കാർ പ്രത്യക്ഷ സമരത്തിലേക്കിറങ്ങിയത്. 28ന് പണിമുടക്ക് നടത്തുമെന്ന് സിഐടിയു പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ സർവീസ് സംഘടനകളും സമരം ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം സമരം ചെയ്താൽ പൈസ വരുമോയെന്നായിരുന്നു ഗതാഗതമന്ത്രിയുടെ പരിഹാസം.

Leave a Reply

Your email address will not be published. Required fields are marked *