എല്‍ഡിഎഫിലെ നാല് ഘടകകഷികള്‍ രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ നിര്‍ദ്ദേശം. കേരളാ കോണ്‍ഗ്രസ് ബി, കേരളാ കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നീ കക്ഷികളാണ് മന്ത്രിസ്ഥാനം പങ്കിടേണ്ടത്. എല്‍ജെഡി, ആര്‍ എസ്പിഎല്‍ ഒഴികെയുള്ള പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാനാണ് നിലവില്‍ ധാരണയായത്.

സിപിഎം നിര്‍ദേശം അംഗീകരിച്ചാല്‍ കേരള കോണ്‍ഗ്രസ് ബിയിലെ കെ ബി ഗണേഷ് കുമാര്‍, കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രന്‍, ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജു എന്നിവര്‍ മന്ത്രിമാരാകും. കെ ബി ഗണേഷ്‌കുമാര്‍ ആദ്യ രണ്ടരവര്‍ഷം മന്ത്രിയാവുമെന്നാണ് സൂചനകള്‍. അതേസമയം, ഈ മാസം 20ന് വൈകീട്ട് 3.30 ന് അധികാരമേല്‍ക്കാനാണ് രണ്ടാം പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതിനിടെ, എല്‍ജെഡിക്ക് മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്നാണ് നിലപാടിലാണ് സിപിഎം. പകരം അധികാരത്തില്‍ കയറിയശേഷം പ്രത്യേക പദവി നല്‍കാമെന്നാണ് സിപിഎം മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *