കോഴിക്കോട് കുന്ദമംഗലത്ത് മരിച്ചയാളുടെ മൃതദേഹം മാറി സംസ്കരിച്ചു
കുന്ദമംഗലത്ത് മരിച്ചയാളുടെ മൃതദേഹം മാറി സംസ്കരിച്ചു. കുന്ദമംഗലം സ്വദേശി യുടെ മൃതദേഹത്തിന് പകരം ബന്ധുക്കൾക്ക് ലഭിച്ചത് കക്കോടി സ്വദേശിനിയുടെ മൃതദേഹമായിരുന്നു. കുന്ദമംഗലം സ്വദേശിയുടെ ബന്ധുക്കൾ മൃതദേഹം ഞായറാഴ്ച രാവിലെ സംസ്കരിക്കുകയും ചെയ്തു. കക്കോടി സ്വദേശിനിയുടെ മൃതദേഹം ബന്ധുക്കൾ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുന്ദമംഗലം സ്വദേശിയുടെ മൃതദേഹമാണ് മാറിയതെന്ന് മനസ്സിലായത്. ശനിയാഴ്ചയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ കക്കോടി സ്വദേശിനി മരണപ്പെട്ടത്. മരിച്ചതിന് ശേഷമാണ് കുന്ദമംഗലം സ്വദേശിയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് .മോർച്ചറിൽ വെച്ചാണ് മൃതദേഹം മാറിയത്..നാളെ കുന്ദമംഗലം സ്വദേശി യുടെ വീട്ടുകാരോട് ആശുപത്രിയിൽ വന്ന് പരിശോധിക്കാനയി അറിയിച്ചിട്ടുണ്ട് എന്ന് മെഡിക്കൽ സൂപ്രണ്ട് ജനശബ്ദതോട് പറഞ്ഞു.സംഭവം വിവാദ മാകാതിരിക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.സംഭവത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ മുഖ്യമന്ത്രി ക്ക് പരാതി നൽകിയിട്ടുണ്ട്
