വധ ശിക്ഷകൾ പുനഃപരിശോധിക്കുക്കയെന്ന ചരിത്രനീക്കവുമായി കേരള ഹൈക്കോടതി. സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ജിഷാ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല എന്നീ കേസുകളിലെ പ്രതികളുടെ വധശിക്ഷയാണ് പുനഃപരിശോധിക്കുന്നത്.ഇതിനായി മിറ്റിഗേഷൻ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.

നിലവിൽ ഈ കേസിലെ പ്രതികളുടെ സ്വഭാവത്തെ കുറിച്ച് റിപ്പോർട്ട് നൽകാൻ ജയിൽ വകുപ്പിനോട് കോടതി ആവശ്യപെട്ടിട്ടുണ്ട്. സുപ്രീംകോടതി മാര്‍ഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നീക്കം. ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്പ്ര തികളുടെ അഭിഭാഷകരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

മിറ്റിഗേഷൻ അന്വേഷണത്തിലുടെ പ്രതികളുടെ സാമൂഹിക–സാമ്പത്തിക സാഹചര്യം, മാനസികനില, ഇവരനുഭവിച്ചിട്ടുള്ള പീഡനം തുടങ്ങിയവ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും വധശിക്ഷയിൽ പുനപരിശോധന ആവശ്യമാണോയെന്നത് കോടതി തീരുമാനിക്കുക. ആറ്റിങ്ങൽ ഇരട്ടക്കൊല കേസ് പ്രതി നിനോ മാത്യു പൂജപ്പുര ജയിലിലും ജിഷാ കൊലക്കേസ് പ്രതി മുഹമ്മദ് അമീറുൾ ഇസ്‌ലാം വിയ്യൂർ ജയിലിലുമാണ് തടവിലുള്ളത്.

കേരളത്തിൽ ആദ്യമായാണ് മിറ്റിഗേഷൻ അന്വേഷണത്തിൻ ഹൈക്കോടതി ഉത്തരവിടുന്നത്. പ്രതികളുടെ മറ്റു പശ്ചാത്തലങ്ങൾ കൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം 2014–ലും ജിഷ വധം 2016–ലുമാണ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *