രാഹുല്‍ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് നടന്ന സമരത്തിനിടെ വനിതാ എംപിയോട് ഡൽഹി പൊലീസ് മോശമായി പെരുമാറിയെന്ന് ആരോപിക്കുന്ന വിഡിയോ ശശി തരൂർ എംപി പുറത്തുവിട്ടു. തമിഴ്‌നാട്ടിലെ കരൂരിൽ നിന്നുള്ള കോൺഗ്രസ് എംപി ജ്യോതിമണിക്കാണ് ദുരനുഭവം.

https://twitter.com/ShashiTharoor/status/1537122107028652035?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1537122107028652035%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.twentyfournews.com%2F2022%2F06%2F16%2Fshashi-tharoor-shares-woman-mps-video.html

ഏത് ജനാധിപത്യത്തിലും ഇത് നീചമാണ്. ഒരു സ്ത്രീ പ്രതിഷേധക്കാരിയെ ഇതുപോലെ കൈകാര്യം ചെയ്യുന്നത് എല്ലാ ഇന്ത്യൻ മര്യാദകളും ലംഘിക്കുന്നു. ഒരു ലോക്‌സഭാ എംപിയോട് ഇങ്ങനെ ചെയ്യുന്നത് മോശമാണ്. ഡല്‍ഹി പൊലീസിന്‍റെ ഈ പ്രവൃത്തിയെ ഞാന്‍ അപലപിക്കുന്നു. നിങ്ങള്‍ ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. സ്പീക്കര്‍ ദയവായി പ്രവര്‍ത്തിക്കുക” വീഡിയോ പങ്കുവച്ചുകൊണ്ട് തരൂര്‍ ട്വീറ്റ് ചെയ്തു
ഉദ്യോഗസ്ഥർ തന്റെ വസ്ത്രങ്ങൾ വലിച്ചുകീറി കുറ്റവാളിയെപ്പോലെ കൊണ്ടുപോയി എന്ന് വിഡിയോയിൽ ജ്യോതിമണി ആരോപിക്കുന്നു. വിഡിയോയിൽ കീറിയ കുർത്തയും, കാലിലെ പരുക്കും ജ്യോതിമണി കാണിക്കുന്നുണ്ട്. “ഇന്നലെ ഡൽഹി പൊലീസ് ഞങ്ങളെ ക്രൂരമായി ആക്രമിച്ചു, അവർ എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി, എന്റെ ഷൂ അഴിച്ചുമാറ്റി, ഒരു കുറ്റവാളിയെപ്പോലെ മറ്റ് സ്ത്രീ പ്രതിഷേധക്കാർക്കൊപ്പം ബസിൽ കയറ്റി” ജ്യോതിമണി പറഞ്ഞു.”ബസില്‍ ഞാനുള്‍പ്പെട്ടെ ഏഴോ-എട്ടോ സ്ത്രീകളുണ്ടായിരുന്നു. ഞങ്ങള്‍ നിരവധി തവണ വെള്ളം ചോദിച്ചെങ്കിലും അവര്‍ തന്നില്ല. ഞങ്ങള്‍ പുറത്തുനിന്നും വെള്ളം വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ വില്‍പനക്കാരെ പൊലീസ് തടഞ്ഞു” ജ്യോതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *