ന്യൂഡല്‍ഹി: രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനസംഖ്യ കുറഞ്ഞ ഗ്രാമങ്ങളില്‍ ലൈസന്‍സ് ഇല്ലാതെ സിറപ്പുകള്‍ വില്‍ക്കാനുള്ള ഇളവ് റദ്ദാക്കിയെന്ന് മന്ത്രാലയം ഗസറ്റ് വിജ്ഞാപനം ഇറക്കി. സിറപ്പുകളെ ഷെഡ്യൂള്‍ കെ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. സിറപ്പുകള്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വില്‍ക്കുന്നതിലടക്കം നേരത്തെ കര്‍ശന നിയന്ത്രണം കൊണ്ടുവന്നിരുന്നു. സിറപ്പുകളുടെ ഉല്‍പാദനം വിതരണം എന്നിവയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. വ്യാജ കഫ് സിറപ്പുകള്‍ കഴിച്ച് 22 കുട്ടികള്‍ മധ്യപ്രദേശില്‍ മരിച്ചതിന് പിന്നാലെയാണ് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.

കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടാണ് പുതിയ നടപടി. മെഡിക്കല്‍ സ്റ്റോറുകളുടെ കൗണ്ടറില്‍ നിന്ന് സിറപ്പിന്റെ പേര് പറഞ്ഞ് നേരിട്ട് വാങ്ങുന്നത് നിയമവിരുദ്ധമായി കണക്കാകുമെന്നാണ് ഉത്തരവ്. രാജ്യവ്യാപകമായി പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് സിറപ്പുകള്‍ വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വ്യാജ സിറപ്പ് കഴിച്ച് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും നിരവധി കുട്ടികള്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കര്‍ശന നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *