റിസര്‍വ് വനത്തില്‍ അതിക്രമിച്ചു കടന്ന് വീഡിയോ ചിത്രീകരിച്ച യൂട്യൂബർ അമല അനുവിന്റെ കാർ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.കിളിമാനൂരില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.അമല അനു ഇവിടെ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയതെങ്കിലും ഇവരെ കണ്ടെത്താനായില്ല. മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് യൂട്യൂബർ കൊച്ചിയിലേക്ക് മാറിയെന്ന വിവരമാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും അമലയെ കണ്ടെത്താനായില്ല. അമല അനുവിനെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വനിതാ വ്ളോഗറുടെ മുൻകൂർ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ എതിർക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി.എട്ട് മാസം മുന്‍പാണ് മാമ്പഴത്തറയില്‍ എത്തിയ അമല, ഹെലിക്യാം ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാട്ടാനയുടെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടും. ഹെലിക്യാം കണ്ട ആന വിരണ്ട് ഓടുകയും ചെയ്തിരുന്നു. പിന്നീട് അമലയ്ക്ക് നേരെയും കാട്ടാന തിരിഞ്ഞിരുന്നു.

ഇവരെ ആന ആക്രമിച്ചിരുന്നുവെങ്കില്‍ ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമായിരുന്നുവെന്നാണ് വനംവകുപ്പ് വിലയിരുത്തുന്നത്. വനംവകുപ്പില്‍നിന്ന് അനുമതി വാങ്ങാതെയാണ് വ്ളോഗര്‍ വനത്തിനുള്ളില്‍ പ്രവേശിച്ചതും ദൃശ്യങ്ങള്‍ പകര്‍ത്തിയതും

Leave a Reply

Your email address will not be published. Required fields are marked *