എം.എം മണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ. കെ കെ രമയെ പിന്തുണച്ചതിനാണ് ആനി രാജയ്‌ക്കെതിരെ മണി മോശം പരാമര്‍ശം നടത്തിയത്. മണിയെ പോലെയുള്ള നേതാക്കള്‍ എത്ര കിട്ടിയാലും പഠിക്കില്ലെന്നും ആനി രാജയുടേത് ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ വാക്കുകളാണെന്നും കെ കെ രമ പറഞ്ഞു.

യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സി.പി.ഐ എം നടത്തുന്നതെന്നും സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങളിലെ ചര്‍ച്ചകള്‍ വഴി തിരിച്ചുവിടാനുള്ള ശ്രമമാണ്. സി.പി.ഐ.എമ്മിന്റെ തന്ത്രമാണിതെന്നും കെ കെ രമ ചൂണ്ടികാട്ടി.

‘ഇത്തരം മോശം പ്രസ്താവനകള്‍ പാര്‍ട്ടിയെയാണ് ബാധിക്കുന്നതെന്ന് എം എം മണി മനസിലാക്കുന്നില്ല. ഇതിനെ കുറേ ആളുകള്‍ ന്യായീകരിക്കുകയാണ്. ആനി രാജയുടേത് ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ വാക്കുകളാണ്. ആ ആര്‍ജവത്തോടുകൂടി അവര്‍ പറഞ്ഞതാണ് എം എം മണിയെ പൊള്ളിച്ചത്. അതിനാലാണ് അവരെ മോശക്കാരിയാക്കിയത്. സിപിഎമ്മിനെതിരെ പറയുന്നവരെയെല്ലാം മോശക്കാരാക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. എത്രകാലമായി എം എം മണി സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നു. പാര്‍ട്ടി നേതൃത്വം എന്നോട് ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് മണി ചോദിക്കുന്നത്. നാടന്‍ ഭാഷ എന്ന് പറഞ്ഞ് ഇതിനെയെല്ലാം കുറച്ചുകാണുകയാണ് പാര്‍ട്ടി നേതൃത്വം. എത്ര ക്ലാരിറ്റിയോടെയുള്ള പ്രസ്താവനയാണ് ആനി രാജ നടത്തിയത്. അതിനെതിരെ ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നത് ശരിയാണോ. ഇവരെ നിയന്ത്രിക്കാന്‍ സിപിഐഎം തയ്യാറായില്ലെങ്കില്‍ അവര്‍ക്ക് വലിയ അധപ്പതനമാകും ഉണ്ടാവുക’- കെ കെ രമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *