തിരുവനന്തപുരം: രാമായണ മാസത്തിന് ആശംസകള്‍ നേര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. എന്നാല്‍ നാളെയാണ് കര്‍ക്കിടകമെന്നും ദയവായി പോസ്റ്റ് പിന്‍വലിക്കമെന്നുമുള്ള കമന്റിലെ മുറവിളിക്ക് പിന്നാലെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തു.

‘രാമായണ മാസത്തിന് ആരംഭം കുറിച്ച് ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണത്തിന്റെ പുണ്യം നുകര്‍ന്ന് പ്രാര്‍ഥനയും പാരായണവുമായി ഇനി ഒരു മാസം. ഈ പുണ്യമാസം എല്ലാ വീടുകളിലും അനുഗ്രഹങ്ങളും സമൃദ്ധിയും നിറക്കട്ടെ’- എന്നായിരുന്നു പോസ്റ്റ്. ഇതിന്റെ ഇംഗ്ലീഷും കൊടുത്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് പിന്നാലെ നിരവധി പേരാണ് കര്‍ക്കടകം ഒന്ന് നാളെയാണെന്ന് കമന്റ് ചെയ്തത്. ‘കര്‍ക്കിടം ഒന്ന് നാളെയാണ് ചേട്ടാ, പോസ്റ്റ് പിന്‍വലിക്കൂ’- എന്നായിരുന്നു ഒരു കമന്റ്. അദ്ദേഹത്തെ ‘ട്രോളിയിട്ടുള്ള’ കമന്റുകളും നിറയാന്‍ തുടങ്ങി. പിന്നാലെ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *