ശാരീരിക അധിക്ഷേപം നേരിടുന്നുവെന്ന് ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ശാരീരിക അധിക്ഷേപങ്ങള്‍ നേരിടുന്നത്. താന്‍ ഒരു ക്യാന്‍സര്‍ അതിജീവിതയാണ് എന്നത് അധിക്ഷേപിക്കുന്നവര്‍ ഓര്‍ക്കുന്നില്ലെന്നും നിഷാ ജോസ്. തന്റെ കുടുംബം ഒരു രഷ്ട്രീയ കുടുംബമായതു കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ ധാരാളം അവഹേളനങ്ങള്‍ അനുഭവിക്കുന്നത്. ഇതിന് പുറമെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ശാരീരിക അധിക്ഷേപങ്ങള്‍.

എന്റെ ശരീരം എന്റെ സ്വകാര്യത. എന്റെ സ്വകാര്യത എന്റെ അവകാശം ആണെന്നും നിഷ പറഞ്ഞു. ബോഡി ഷേമിങ് തമാശയല്ല, അത് ഒരാളുടെ മൗനം പിളര്‍ന്ന് ഒരു പ്രതിഷേധം തുറക്കേണ്ട സാഹചര്യമാണെന്നും നിഷ പ്രതികരിച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നിഷയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *