വി സി മോഹനന്‍ കുന്നുമ്മലിന്റെ വിലക്ക് തള്ളി കേരള സര്‍വകലാശാല. രജിസ്ട്രാര്‍ക്ക് ഔദ്യോഗിക വാഹനം നല്‍കരുതെന്ന നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ തള്ളി കളഞ്ഞു. ഇന്നും രജിസ്ട്രാര്‍ കെഎസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനത്തില്‍ തന്നെയാണ് എത്തിയത്. വാഹനത്തിന്റെ താക്കോല്‍ പിടിച്ചെടുക്കാന്‍ സെക്യൂരിറ്റി ഓഫീസര്‍ക്കും, മിനി കാപ്പനുമാണ് വി സി നിര്‍ദേശം നല്‍കിയത്. ആസ്ഥാനത്ത് കയറ്റരുതെന്നും ഫയല്‍ നല്‍കരുതെന്നും ഉള്ള നിര്‍ദ്ദേശവും നേരത്തെ സര്‍വകലാശാല തള്ളിയിരുന്നു. തനിക്ക് സ്വന്തമായി വാഹനമില്ലെന്നും സര്‍വ്വകലാശാലയുടെ വാഹനമേ ഉള്ളൂവെന്ന് രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ മറുപടി.

കേരള സര്‍വകലാശാലയില്‍ നിയമവിരുദ്ധ നടപടികള്‍ തുടര്‍ന്ന് വൈസ് ചാന്‍സലര്‍. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയാനും വാഹനം സര്‍വകലാശാലയുടെ ഗാരേജില്‍ സൂക്ഷിക്കാനും ഡോ മിനി കാപ്പനും സെക്യൂരിറ്റി ഓഫീസര്‍ക്കും വി.സി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സെക്യൂരിറ്റി ഓഫീസര്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല എന്നാണ് രജിസ്ട്രാര്‍ പ്രതികരിച്ചത്. വി.സിയുടെ നിര്‍ദ്ദേശത്തെ എതിര്‍ത്ത് സിന്‍ഡിക്കേറ്റ് അംഗം ഡോ. ഷിജുഖാനും രംഗത്തെത്തിയിരുന്നു. സര്‍വകലാശാലയുടെ വസ്തുവകകളില്‍ പൂര്‍ണ്ണ അധികാരം സിന്‍ഡിക്കേറ്റിനാണെന്ന് ഷിജു ഖാന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *