കോഴിക്കോട്: യമനില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നിമിഷപ്രിയയുടെ ശിക്ഷ നീട്ടിവെക്കാനുള്ള ഇടപെടല്‍ നടത്തിയ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സന്ദര്‍ശിച്ച് സന്തോഷം അറിയിച്ചു.

കാന്തപുരം എല്ലാവരുടെ പ്രിയപ്പെട്ട മുസ്ലിയാരായി മാറിയിരിക്കുവെന്നും മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കാനും മതനിരപേക്ഷ മൂല്യമാണ് കേരളത്തിന്റെ ഏറ്റവും വലിയ സന്ദേശമെന്ന് ലോകത്തോട് പറയാനും അദ്ദേഹത്തിന്റെ ഇടപെടലിനായെന്നും എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിമിഷപ്രിയയുടെ മോചനത്തിനായി തുടര്‍ന്നുള്ള ചര്‍ച്ചയും കാന്തപുരത്തിന്റെ ഇടപെടലും കേരളം പ്രതീക്ഷയോടെയാണ് കാണുന്നതെന്നും രാജ്യത്ത് വര്‍ഗീയ ദ്രുവീകരണത്തിന് വേണ്ടി നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ ഫലപ്രദമായ മാനവിക ഉയര്‍ത്തി പിടിച്ചുവെന്നത് ആവേശം നല്‍കുന്ന സന്ദേശമാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *