തൃശൂര്‍ അയ്യന്തോളിൽ പറന്നുവന്ന മയില്‍ ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യാത്രികന്‍ മരിച്ചു. പുന്നയൂര്‍ക്കുളം സ്വദേശി പ്രമോദ് ആണ് മരിച്ചത്.ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.പ്രമോദിന്റെ ഭാര്യ വീണയ്ക്കു ഗുരുതര പരിക്കേറ്റു.
ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പറന്നുവന്ന മയില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞുവീണാണ് അപകടമുണ്ടായത്.

തൃശൂര്‍ അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നില്‍ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിന് കുറുകെ പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട ബൈക്ക് സമീപത്തെ മതിലില്‍ ചെന്നിടിച്ച് മറിയുകയായിരുന്നു.

ഇതിനിടെ മറ്റൊരു ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ചു. ആ ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവില്‍ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷിനും പരിക്കേറ്റു.
അപകടത്തില്‍ മയില്‍ ചത്തു.തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോദ്. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയാണ് വീണ. നാല് മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *