മിത്ത് വിവാദത്തിൽ നാമജപ പ്രതിഷേധം നടത്തിയവർക്കെതിരേ എടുത്ത കേസിലെ തുടർനടപടികളിൽ നിന്ന് പോലീസ് പിന്നോട്ട് പോയേക്കുമെന്ന് സൂചന. ഇതിനായി സർക്കർ നിയമസാധ്യതകൾ പരിശോധിക്കുന്നതായാണ് വിവരം.നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് മുമ്പ് എൻ എസ് എസിന്റെ നീരസം മാറ്റാനുള്ള സർക്കാർ നീക്കമാണ് ഈ നടപടിക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടും.സംഘം ചേരൽ, കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് പ്രതിഷേധക്കാർക്കെതിരേ കേസെടുത്തിരിക്കുന്നത്. എൻഎസ്എസിന്റെ വൈസ് പ്രസിഡന്റ് അടക്കമുള്ളവരെ ഒന്നാം പ്രതിയാക്കിയാണ് കേസ്. നാമജപ പ്രതിഷേധത്തിൽ എൻ.എസ്.എസ്. വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തതിനെതിരേ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിയിൽ പോലീസ് എൻഎസ്എസിനെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *