കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി കെ ബാപ്പു ഹാജിക്ക് ജന്മനാട്ടിൽ വ്യാപാരികൾ ഉജ്വല സ്വീകരണം നൽകി. കുന്ദമംഗലം ടാക്സി സ്റ്റാൻറ് പരിസരത്തു നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബാപ്പു ഹാജിയെ മുക്കം റോഡിലെ വ്യാപാര ഭവനിലേക്ക് ആനയിച്ച പരിപാടി എം.പി എം.കെ.രാഘവൻ ഉൽഘടനം ചെയ്തു. യൂണിറ്റ് പ്രെസിഡഡന്റും ജില്ലാ സെക്രട്ടറിയുമായ എം ബാബുമോൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു.

വ്യാപാര മേഖലക്ക് പുത്തൻ മാറ്റങ്ങൾ നൽകി കേരളത്തിൽ വർധിച്ചു വരുന്ന വൻകിട മാളുകൾ ചെറുകിട വ്യാപാരികൾക്ക് ഭീഷണിയായി മാറാതിരിക്കാൻ വ്യാപാരികളും ചെറുകിട വ്യാപാരികളും സംയുക്തമായി വൻ മാളുകൾ ഓരോ പ്രദേശങ്ങളിലും ആരംഭിക്കാൻ പുതുതായി തിരെഞ്ഞെടുക്കപ്പെട്ട കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ശ്രമിക്കണമെന്ന് എം.പി. എം കെ രാഘവൻ തന്റെ ഉത്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ജീവകാരുണ്യ പ്രവർത്തന രംഗത്ത് സംഘടന നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരോഗ്യമേഖലക്ക് പുരോഗതിയുണ്ടാക്കുന്ന പദ്ധതികളും തുടങ്ങണമെന്നും കൂട്ടിച്ചേർത്തു.

വ്യാപാരികൾ തിങ്ങിനിറഞ്ഞ സദസിൽ യൂണിറ്റ് ഭാരവാഹികൾ ബാപ്പു ഹാജിക്ക് കിരീടവും, പരിചയും വാളും അണിയിച്ചു. നാട്ടിലെ വിവിധ സംഘടനകൾ ബാപ്പു ഹാജിയെ ഷാൾ അണിയിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത്, സ്വീകരണം നൽകിയ പി കെ ബാപ്പു ഹാജി എന്നിവർ മറുപടി പ്രസംഗം നടത്തി. കൂടാതെ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ബ്ലോക്ക് പ്രസിഡന്റ് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ലിജി പുൽക്കു ന്നുമ്മൽ,വൈ:പ്രസിഡണ്ട് വി. അനിൽകുമാർ ,ബ്ലോക്ക്പഞ്ചായത്തംഗം എ അലവി, ഗ്രാമപഞ്ചായത്തംഗം കെ.കെ.സി.നൗഷാദ്, കുന്ദമംഗലം പ്രസ് ക്ലബ് പ്രസിഡന്റ് എം സിബദത്തുള്ള , ഷാജി ചോലക്ക മീത്തൽ തു ടങ്ങിയവർ പങ്കെടുത്ത് വേദിയെ ധന്യമാക്കി.

കൂടാതെ പി ജയശങ്കർ സ്വാഗതവും എൻ വിനോദ് കുമാർ പരിപാടിയുടെ നന്ദി പ്രകാശനം നിർവഹിച്ചു. യൂത്ത് വിങ്, മഹിളാ വിംഗ്, വ്യാപാരി വ്യവസായ ഏകോപന സമിതി വൈസ് പ്രസിഡന്റ്മാരായ ടി സി സുമോദ്, എം പി മൂസ, സുനിൽ കുമാർ കണ്ണോറ, സെക്രെട്ടറിമാരായ പി ടി വി ഹാരിസ്, ഓ പി ഹസ്സൻ കോയ, സജീവ് കിഴക്കെയിൽ തുടങ്ങിയവരും എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *