പുതുതലമുറയെ ആകെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ലഹരിയെന്ന മാരകവിപത്തിനെതിരെ ഒരു ഹ്രസ്വചിത്രം. സംസ്ഥാന അവാർഡ് നേടിയ ചലച്ചിത്ര സംവിധായകൻ ദേവദാസ് കല്ലുരുട്ടിയുടെ സംവിധാനത്തിലാണ് ഈ ഹ്രസ്വ ചിത്രം ഒരുങ്ങുന്നത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, യുവതലമുറ ലഹരിക്കെതിരെ പോരാടേണ്ടതിന്റെ അനിവാര്യത തുടങ്ങിയവ ഈ ഹ്രസ്വ ചിത്രം പ്രതിപാദിക്കുന്നു. സ്റ്റുഡൻസ് പോലീസ് കേഡറ്റ്സിന്റെ സഹകരണത്തോടു കൂടി നിർമ്മിക്കുന്ന ചിത്രം, ഒരു സമൂഹം ലഹരിക്കെതിരെ എങ്ങനെ അണിനിരക്കണമെന്ന പ്രമേയത്തിൽ ആണ് ഒരുങ്ങുന്നത്. മനുഷ്യന് ഒരു സാമൂഹിക ജീവിയാണ്. സമൂഹത്തില്‍ നിന്ന് ഒറ്റതിരിഞ്ഞു ജീവിക്കുവാന്‍ ഒരു വ്യക്തിക്കോ കുടുംബത്തിനോ സാധിക്കുകയില്ല. ഒരു വ്യക്തി മുഴുവനായി ലഹരിക്ക് അടിമപ്പെട്ടു പോകുമ്പോൾ അയാളുടെ സാമൂഹിക ബന്ധങ്ങള്‍ നഷ്ടപ്പെടുവാനും തന്നിലേക്ക് തന്നെ ഉള്‍വലിയാനും സാധ്യത ഏറെയാണ്. ലഹരിയിൽ അടിമപ്പെട്ടു പോയ ഒരു വ്യക്തിക്ക് കാര്യങ്ങള്‍ ശരിയാംവണ്ണം വിലയിരുത്തുവാനും യുക്തിഭദ്രമായി ചിന്തിക്കുവാനും കഴിയാതെ വരും. തന്മൂലം കുടുംബത്തിലും സമൂഹത്തിലും തൊഴിലിടങ്ങളിലുംഅയാള്ക്ക് അതുവരെ ലഭിച്ചിരുന്ന സ്വീകാര്യത കുറയും. ഇത് അപകര്‍ഷതാ ബോധത്തിലേക്കും മാനസികമായ അസ്വസ്ഥതകളിലെയ്ക്കും അയാളെ നയിക്കും. ഇവയുടെ ഉപയോഗം ഒരു സാധാരണ മനുഷ്യനേപ്പോലും ആക്രമണ സ്വഭാവത്തിലേക്ക് നയിക്കും. ദേവദാസ് കല്ലുരുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും,സംഭാഷണവും നിർവഹിക്കുന്നത് ഡോ.നിഖിൽ മണാശ്ശേരിയാണ് . ഹൃദിക് ജോം ജോഷിയാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്. ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മൗനാക്ഷരങ്ങൾ എന്ന സിനിമയുടെ സംവിധായകനായ ദേവദാസ് കല്ലുരുട്ടി, ആ സിനിമ തിരുവന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും പ്രദർശിപ്പിച്ചിരുന്നു. 2012 ൽ രണ്ട് ഡോക്യുമെൻററിക്ക് ദേവദാസ് കല്ലുരുട്ടി സംസ്ഥാന അവാർഡ് നേടിയിരുന്നു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
