തിരുവനന്തപുരത്ത് വനിത സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അനിതയെ (46) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഡ്യൂട്ടിയില്‍ വന്ന ശേഷം വീട്ടില്‍ എത്തി. തുടര്‍ന്നാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസ് പറയുന്നത്.
കല്ലമ്പലത്തുള്ള വീട്ടില്‍ അനിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ നടന്ന സമയത്ത് ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ആത്മഹത്യ എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഭര്‍ത്താവും രണ്ടു കുട്ടികളുമാണ് വീട്ടിലുള്ളത്. മാനസിക ബുധിമുട്ടുകള്‍ അനിതയ്ക്ക് നേരത്തെ ഉണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.