സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ ആറ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം കേരള തീരത്തോട് അടുത്തതോടെയാണ് മഴ ശക്തമായത് എന്നാണ് റിപ്പോർട്ട് . മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാംകുളം ,കൊല്ലം, പത്തനംതിട്ട, എന്നീ ജില്ലകളിലെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നല്‍കി.മലയോര മേഖലയിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം ഉണ്ട്.കേരള ലക്ഷദ്വീപ് കര്‍ണാടക തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു

Leave a Reply

Your email address will not be published. Required fields are marked *