പാനുരില്‍ ഒന്നരവയസുകാരിയെ പുഴയില്‍ തള്ളിയിട്ടുകൊന്ന കേസില്‍ അച്ഛന്‍ ഷിജു പിടിയിലായി. കഴിഞ്ഞ ദിവസമാണ് ഒന്നര വയസുകാരിയായ അന്‍വിത മരിച്ചത് പൊലീസ് പിടിയില്‍. മട്ടന്നൂരില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് പിന്നാലെ ഇയാല്‍ ഒളിവിലായിരുന്നു.ഒരു കുളത്തിന് സമീപത്ത് നില്‍ക്കുന്നത് കണ്ട് സംശയം തോന്നിയ ആളുകള്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി പിടികൂടുകയായിരുന്നു
ഇന്നലെ രാത്രി മുതല്‍തന്നെ ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. രാവിലെ മുതല്‍ പൊലീസിന്റ മൂന്ന് ടീമുകളണ് അന്വേഷണം തുടങ്ങിയത്. അതിനിടെ ഇയാള്‍ മൊബൈല്‍ ഓണാക്കിയതും പ്രതിയെ കണ്ടെത്താന്‍ സഹായകമായി. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റി ഭാഗത്തെ പുഴയില്‍ വീണ നിലയിലാണ് ‘അമ്മ സോനയെയും കുഞ്ഞിനെയും കണ്ടത്. സോനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ഷിജുവിനൊപ്പമാണ് മൂന്നുപേരും ബൈക്കില്‍ പുഴയ്ക്ക് സമീപത്ത് എത്തിയതെന്ന് വ്യക്തമായിരുന്നു.
