അറക്കുളം മൂന്നുങ്കവയൽ പാലത്തിൽ നിന്നു ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽപെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി മരിച്ചു. മഴക്കെടുതിയിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്മൃതദേഹം കണിയാൻ തോട്ടിൽ നിന്നാണ് വീണ്ടെടുത്തത്. മഴയില്‍ ടൗണില്‍ വെള്ളം കയറി കാര്‍ പുഴയിലേക്ക് ഒഴുകിപ്പോവുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കാറില്‍എത്രപേരുണ്ടായിരുന്നുവെന്ന് എന്ന് വ്യക്തമല്ല.

തൊടുപുഴ റെജിസ്ട്രേഷനിലുള്ള കാറാണ് ഒഴുക്കിൽപ്പെട്ടത്. മുകളിൽനിന്ന് ഒലിച്ചുവന്ന മലവെള്ളത്തിന് ഇടയിൽപ്പെട്ട കാർ മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാ ഭിത്തിയിൽ ഇടിച്ചുനിന്നു. അതേസമയം, കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ ഏഴ് പേരെ കാണാതായി. 3 വീടുകൾ ഒലിച്ചുപോയി. പുലർച്ചെ മുതൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്. പൂഞ്ഞാർ തെക്കേക്കരയിലും മുണ്ടക്കയത്തുമൊക്കെ ഉരുൾപൊട്ടൽ ഉണ്ടായെങ്കിലും അത് തീവ്രത കുറഞ്ഞവ ആയിരുന്നു. എന്നാൽ, കൂട്ടിക്കലിൽ ഉണ്ടായത് ശക്തമായ ഉരുൾപൊട്ടലാണ്.

Leave a Reply

Your email address will not be published. Required fields are marked *