പൂജയുടെ പേരില്‍ കാന്‍സര്‍ രോഗിയില്‍ നിന്ന് നാല് ലക്ഷം തട്ടിയയാള്‍ അറസ്റ്റില്‍.കോന്നിയിൽ ഐരവൺ മാടത്തേത്ത് വീട്ടിൽ ബാലൻ (53) ആണ് അറസ്റ്റിലായത്. ഇയാളുടെ അയല്‍ക്കാരിയാണ് കേസില്‍ പരാതി നല്‍കിയത്. ഇവര്‍ രോഗാവസ്ഥയിലായതിനാല്‍ സമീപത്തെ കുടുംബശ്രീ പ്രവര്‍ത്തകരാണ് കേസ് ഏറ്റെടുത്ത് നടപടികളുമായി മുന്നോട്ട് പോകുന്നത്.അർബുദ രോഗിയായ സ്ത്രീയിൽനിന്നും ദോഷങ്ങൾ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്. ഇത്തരത്തിൽ ആറിലധികം കുടുംബങ്ങളിൽനിന്നും പണം തട്ടിയതായാണ് വിവരം.രാത്രിയും പകലുമായി മന്ത്രവാദത്തിനും പൂജകൾക്കുമായി നിരവധി പേർ ബാലന്റ വിട്ടിൽ എത്തിയിരുന്നതായി കണ്ടെത്തിയതോടയാണ് കുടുംബശ്രീ പ്രവർത്തകർ പരാതി നൽകിയത്. വിശ്വാസത്തിന്റെ പേരിൽ ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുത്തന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *