എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ‘നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം’ എലത്തൂർ നിയോജകമണ്ഡലം ശിൽപശാല സംഘടിപ്പിച്ചു. ശിൽപശാല വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കക്കോടി എം.ഇ.എസ്. ആർക്കിടെക്ചർ കോളേജിൽ നടന്ന ചടങ്ങിൽ കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ അധ്യക്ഷത വഹിച്ചു. എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ എംഎൽഎ മാരുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിൽ ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഏകോപിക്കുന്നതിനുമായാണ് ശിൽപശാല സംഘടിപ്പിച്ചത്.ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. രാജേന്ദ്രൻ മുഖ്യ സന്ദേശം നൽകി വിഷയാവതരണം നടത്തി. പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് വിദ്യാർത്ഥികൾക്കായുള്ള ക്ലാസ് നയിച്ചു. കക്കോടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ താഴത്തയിൽ ജുമൈലത്ത്, കൈതമോളി മോഹനൻ, പുനത്തിൽ മല്ലിക, മെമ്പർമാരായ അജിത നിരവത്ത്, നിഷ പിലാക്കാട്, എം.ഇ.എസ് ആർക്കിടെക്ചർ കോളേജ് പ്രിൻസിപ്പൽ വിജയ ഞാളൂർ എന്നിവർ സംസാരിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
