കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമുന്നയിച്ച ടി.വി പ്രശാന്ത് ബാബുവിനോട് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വിശദീകരണം തേടി. മെഡിക്കല്‍ കോളേജിലെ ഇലക്ട്രിക് വിഭാഗം ജീവനക്കാരനാണ് പ്രശാന്ത്. സര്‍ക്കാര്‍ ജീവനക്കാരനായ പ്രശാന്ത് പെട്രോള്‍ പമ്പ് തുടങ്ങിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എന്‍ജിഒ അസോസിയേഷന്‍ പരാതി നല്‍കിയിരുന്നു.

നവീന്‍ ബാബുവിനെ കൈക്കൂലി നല്‍കിയെന്ന് പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. കൈക്കൂലി നല്‍കുന്നതും നിയമവിരുദ്ധമാണെന്നിരിക്കെ പ്രശാന്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും എന്‍ജിഒ അസോസിയേഷന്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രശാന്തിന്റെ വിശദീകരണം കിട്ടിയ ശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *