തിരുവനന്തപുരം: ഗവർണർക്കെതിരെ സംസ്‌കൃത കോളേജിൽ എസ്എഫ്‌ഐ ബാനർ ഉയർത്തിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. കുട്ടികൾ പ്രതികരിക്കുന്നത് പ്രായത്തിന്റെ പ്രത്യേകതകൾ കൊണ്ടാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കുട്ടികൾക്ക് മുതിർന്നവരോളം പക്വത ഉണ്ടാകണമെന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‘പത്രക്കാർ ചോദിച്ചപ്പോഴാണ് വിഷയം അറിയുന്നത്. ഉടൻ തന്നെ യൂണിയൻ ചെയർമാനോട് ബാനർ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. കുട്ടികൾ ഉയർത്തിയ ബാനർ നീക്കം ചെയ്തു. കുട്ടികൾക്ക് മുതിർന്നവരോളം പക്വത ഉണ്ടാകണമെന്നില്ല’, മന്ത്രി ബിന്ദു പ്രതികരിച്ചു.

തിരുവനന്തപുരം സംസ്‌കൃത കോളേജിലാണ് ഗവർണർക്കെതിരെ ബാനർ സ്ഥാപിച്ചത്. സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനോടും മറ്റ് അധികൃതരോടും വിശദീകരണം തേടാൻ രാജ്ഭവൻ നിർദേശം നൽകിയിട്ടുണ്ട്. കേരള സർവകലാശാല വൈസ് ചാൻസലർക്കും സർവകലാശാല രജിസ്ട്രാർക്കുമാണ് നിർദേശം നൽകിയത്. സംഭവം വിവാദമായതോടെ എസ്എഫ്‌ഐ പ്രവർത്തകർ കോളേജ് കവാടത്തിൽ നിന്നും ബാനർ അഴിച്ചുമാറ്റിയിരുന്നു. ‘ഗവർണറിന്റെ തന്തേടെ വകയല്ല രാജ്ഭവൻ’ എന്നായിരുന്നു ബാനറിലെ അധിക്ഷേപകരമായ വാചകങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *