കോഴിക്കോട്: സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ തൊട്ടു പിന്നാലെ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘പകല്‍ വാഴും പെരുമാളിന്‍ രാജ്യഭാരം വെറും 15 നാഴിക മാത്രം. ഞാന്‍ ഞാന്‍ ഞാന്‍ എന്ന ഭാവങ്ങളെ…’ എന്ന പാട്ടാണ് കെ മുരളീധരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇത് വി ഡി സതീശനെ ഉദ്ദേശിച്ചാണെന്നാണ് കമന്റ് ബോക്‌സില്‍ മിക്ക ആളുകളും പറയുന്നത്.

എന്നാല്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ താന്‍ പങ്കുവെച്ചത് തനിക്ക് ഇഷ്ടപ്പെട്ട പാട്ടാണെന്നും അത് ഇപ്പോഴത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടേണ്ട എന്നുമാണ് കെ മുരളീധരന്‍ പറഞ്ഞത്. എന്നാലും മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും കെ മുരളീധരന്റെ അമര്‍ഷം വാക്കുകള്‍ക്കിടയില്‍ പ്രകടമായിരുന്നു.

രണ്ടാഴ്ച മുമ്പ് പാര്‍ട്ടിയിലേക്ക് വരാമായിരുന്നു എന്നും പ്രിയങ്ക ഗാന്ധിക്ക് വേണ്ടി വയനാട്ടില്‍ പ്രചരണത്തിന് പോയെങ്കില്‍ രാഹുല്‍ ഗാന്ധിയോട് ചെയ്ത തെറ്റിന് ക്ഷമാപണം ആകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ കുതിരവട്ടത്ത് അയക്കേണ്ടതാണ് എന്ന് പറഞ്ഞയാളാണ് സന്ദീപ് വാര്യര്‍ എന്നും കെ മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.

എന്തായാലും കെ മുരളീധരന്റെ എഫ്ബി പോസ്റ്റിനു കീഴില്‍ നിരവധി കമന്റുകളാണെത്തുന്നത്. ‘ഇത് വിഡ്ഢി സതീശനുള്ള കുത്താണല്ലോ മുരളീധരന്‍ ചേട്ടോ’ എന്നാണ് ഒരു കമന്റ്.

Leave a Reply

Your email address will not be published. Required fields are marked *