സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. പഴയ ഓര്‍മ്മയില്‍ ആണ് സന്ദീപ് പോകുന്നത് എങ്കില്‍ കോണ്‍ഗ്രസ് പറ്റിയ സ്ഥലമാണെന്ന് അദ്ദേഹം പരിഹസിച്ചു. ആര്‍എസ്എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെപിസിസി പ്രസിഡന്റ് ഉണ്ടെന്നും ആര്‍എസ്എസ് നേതാക്കളെ പൂവിട്ടു പൂജിക്കണം എങ്കില്‍ പ്രതിപക്ഷ നേതാവ് കൂടെ ഉണ്ടെന്നും മന്ത്രി വിമര്‍ശിച്ചു.സന്ദീപ് ബിജെപിയെ ഉപേക്ഷിച്ചത് ആണോ ബിജെപിയുടെ രാഷ്ട്രീയത്തെ ഉപേക്ഷിച്ചതാണോ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം എംസി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തിലുള്ള ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസാണ് അറിയിച്ചു. ഫേസ്ബുക്ക് റീലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയാണ് എംസി റോഡ്. മൊത്തത്തില്‍ റോഡിന് 240.6 കി.മീ. ദൈര്‍ഘ്യം ഉണ്ട്. തലസ്ഥാനമായ തിരുവനന്തപുരത്തെ കേശവദാസപുരത്തുനിന്നും നിന്നു തുടങ്ങി വെമ്പായം, വെഞ്ഞാറമൂട്, കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, , ചങ്ങനാശ്ശേരി, ചിങ്ങവനം, കോട്ടയം, ഏറ്റുമാനൂര്‍, കുറവിലങ്ങാട്, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കാലടി വഴി അങ്കമാലി വരെ നീളുന്ന ഈ പാത അങ്കമാലിയില്‍ ദേശീയപാത 47-ല്‍ ചേരുന്നു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *