തദ്ദേശ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് നേതാവ് അഡ്വ. ഫാത്തിമ തഹ്ലിയ കോഴിക്കോട് കോർപറേഷനിൽ സ്ഥാനാർഥി. നിലവിൽ യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറിയായ ഫാത്തിമ തഹ്ലിയ കുറ്റിച്ചിറ വാർഡിൽ നിന്നാണ് മത്സരിക്കുന്നത്. ​ഫാത്തിമ തഹ്ലിയക്ക് ഇത് കന്നി മത്സരമാണ്. കോഴിക്കോട് കോർപറേഷനിലെ 59 ആം വാർഡായ കുറ്റിച്ചിറയിൽ തഹ്ലിയ യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നത്.

തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതിയ പ്രതിനിധികളെ കണ്ടെത്താനുള്ള തിരക്കിലാണ് നാടും നഗരവും. ഇത്തവണ ജനവിധി തേടുന്നവരിൽ താനുമുണ്ടെന്ന് ഫാത്തിമ തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു.

കോഴിക്കോട് കോർപറേഷനിലെ 59 ആം വാർഡായ കുറ്റിച്ചിറയിൽ മത്സരിക്കാനുള്ള ദൗത്യമാണ് പ്രസ്ഥാനവും മുന്നണിയും എന്നെ ഏൽപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഞാൻ പുതിയ ആളാണ്. പക്ഷെ, ഒന്നരപ്പതിറ്റാണ്ടോളമായി പൊതുരംഗത്തുള്ളതിനാൽ ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിക്കാനും അവരുടെ ദൈംനംദിന കാര്യങ്ങളിൽ ഇടപെടാനും എനിക്ക് സാധിച്ചിട്ടുണ്ട്. ആ ആത്മവിശ്വാസം തന്നെയാണ് പുതിയ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ കഴിയുന്നതിൽ പ്രധാന മുതൽക്കൂട്ടായുള്ളത്- തഹ്ലിയ പറഞ്ഞു.

ഫാത്തിമ തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചത്

പ്രിയ്യപ്പെട്ടവരെ,
തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതിയ പ്രതിനിധികളെ കണ്ടെത്താനുള്ള തിരക്കിലാണ് നാടും നഗരവും.

ഇത്തവണ ജനവിധി തേടുന്നവരിൽ ഞാനുമുണ്ട്.
കോഴിക്കോട് കോർപറേഷനിലെ 59 ആം വാർഡായ കുറ്റിച്ചിറയിൽ മത്സരിക്കാനുള്ള ദൗത്യമാണ് പ്രസ്ഥാനവും മുന്നണിയും എന്നെ ഏൽപിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഞാൻ പുതിയ ആളാണ്. പക്ഷെ, ഒന്നരപ്പതിറ്റാണ്ടോളമായി പൊതുരംഗത്തുള്ളതിനാൽ ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിക്കാനും അവരുടെ ദൈംനംദിന കാര്യങ്ങളിൽ ഇടപെടാനും എനിക്ക് സാധിച്ചിട്ടുണ്ട്. ആ ആത്മവിശ്വാസം തന്നെയാണ് പുതിയ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ കഴിയുന്നതിൽ പ്രധാന മുതൽക്കൂട്ടായുള്ളത്.
മാത്രമല്ല എന്നെ ഈ രൂപത്തിൽ പാകപ്പെടുത്തിയത് പദവികളോ സ്ഥാനങ്ങളോ അല്ല, ഒന്നരപ്പതിറ്റാണ്ടിലേറെക്കാലമായി ജനങ്ങളോടൊപ്പമുള്ള നിമിഷങ്ങളും, അവരുടെ മുഖങ്ങളും കഥകളും തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *