തൃശൂര്‍: കൊരട്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍(16), സജ്ഞയ്(17) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. കൊച്ചിയില്‍ നിന്നും മടങ്ങുകയായിരുന്നു ഇരുവരും. ഇവര്‍ കയറിയ ട്രെയിനിന് കൊരട്ടിയില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. അവിടെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒരാള്‍ പ്ലാറ്റ്‌ഫോമില്‍ തലയടിച്ച് വീഴുകയും മറ്റൊരാള്‍ ട്രെയിനിന് അടിയില്‍ പെടുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *