നെടുങ്കണ്ടം: സ്വന്തം ബൈക്ക് കത്തിച്ച ശേഷം പരാതി നൽകിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്‌ക്കെതിരെ പാർട്ടി നടപടി. ഇടുക്കി നെടുങ്കണ്ടം ചേമ്പളം ബ്രാഞ്ച് സെക്രട്ടറിയ്ക്കും മറ്റ് നാല് പ്രവർത്തർക്കുമെതിരെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. പുതുവത്സര ദിനത്തിലായിരുന്നു സംഭവം. സിപിഎം ചേമ്പളം ബ്രാഞ്ച് സെക്ട്രറിയായ ഷാരോണിനെ ഒരു സംഘം ആളുകൾ ആക്രമിക്കുകയും വാഹനം കത്തിയ്ക്കുകയും മാല മോഷ്ടിക്കുകയും ചെയ്തെന്നായിരുന്നു പരാതി.

പാർട്ടിയിലെ ചേരിപ്പോരാണ് സംഭവത്തിനു പിന്നിലെന്നായിരുന്നു ആക്രമണത്തിന് പിന്നിലെന്നായിരുന്നു പരാതി. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം ഷാരോൺ തന്നെയാണ് കത്തിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. മോഷണം പോയെന്നു പറഞ്ഞ മാല ഷാരോൺ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെയാണ് ബ്രാഞ്ച് സെക്രട്ടറിയേയും അംഗങ്ങളായ റോബിൻ, അമൽ എന്നിവരേയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

റോബിനും അമലും ഷാരോണിനൊപ്പമുള്ളവരാണ്. ചേമ്പളം ബ്രാഞ്ച് കമ്മറ്റി ഉൾപ്പെടുന്ന പാമ്പാടുംപാറ ലോക്കൽ കമ്മറ്റിയിലെ അംഗങ്ങളായ പി ടി ആൻണിയെ ഒരു വർഷത്തേയ്ക്കും ജോസിയെ ആറ് മാസത്തേയ്ക്കും പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഇരുവരും രണ്ടു ചേരിയിൽ നിന്ന് പാർട്ടിയ്ക്ക് നിരന്തരം പ്രതിസന്ധി സൃഷ്ടിയ്ക്കുന്നതായാണ് വിലയിരുത്തൽ. ജില്ലാ കമ്മറ്റി തീരുമാന പ്രകാരമാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *