കൊഹിമ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാലാം ദിനത്തില്‍. നാഗാലാന്‍ഡില്‍ പര്യടനം തുടരുന്ന യാത്ര ഇന്ന് രാത്രി അസമിലെത്തും. എട്ട് ദിവസമാണ് അസമിലെ യാത്ര.

മണിപ്പൂരിന് ശേഷം ഇന്നലെ നാഗാലാന്‍ഡിലെ കൊഹിമയില്‍ നിന്ന് ആരംഭിച്ച യാത്ര 257 കിലോമീറ്റര്‍ സഞ്ചരിച്ച് 5 ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. വിവിധ ഗോത്രവിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി ഇന്ന് ചര്‍ച്ച നടത്തും. നാഗാലാന്‍ഡിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനം ഉള്‍പ്പെടെ പറഞ്ഞാണ് യാത്ര.

നാഗാലാന്‍ഡിലെ വിവിധ ഇടങ്ങളില്‍ വലിയ സ്വീകരണം യാത്രക്ക് ലഭിക്കുന്നുണ്ട്.സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേരാണ് രാഹുലിലെ കാണാന്‍ റോഡിന്റെ ഇരുവശതും തടിച്ചുകൂടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *