
പത്തനംതിട്ട: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച ഇനി പിടിയിലാകാനുള്ളത് മൂന്ന് പ്രതികൾ മാത്രം. രണ്ടു പ്രതികൾ വിദേശത്താണ്. ഇവരെ ഉടൻ പിടികൂടാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. 60 പ്രതികളുള്ള കേസില്‍ ഒരാഴ്‌ചക്കുള്ളിൽ 57 പേരാണ് അറസ്റ്റിലായത്. പ്രതികളിൽ ഏറെയും കൗമാരക്കാരും യുവാക്കളുമാണ്. പ്രതികളുടെ എണ്ണത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പോക്സോ കേസാണ് പത്തനംതിട്ടയിലേത്. ആദ്യഘട്ടത്തില്‍ ഇലവുംതിട്ട, പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മാത്രമായിരുന്നു അന്വേഷണം നടന്നിരുന്നത്. അന്വേഷണം പുരോഗമിക്കവെയാണ് കേസ് അഞ്ച് പോലീസ് സ്‌റ്റേഷനുകളിലേക്കും കൂടി വ്യാപിപ്പിച്ചത്. ഏറ്റവും ഒടുവില്‍ പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസ് തിരുവനന്തപുരം കല്ലമ്പലത്തെ പോലീസ് സ്‌റ്റേഷനിലേക്കും ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ആ പ്രതിയേയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്.