തൃശൂർ : 64 മത് കേരള സംസ്ഥാന കലോത്സവത്തിൽ അറബിഗാന മത്സരത്തിൽ എ ഗ്രേഡ് നേടിയ എസ്.എസ്.എച്ച്.എസ്.എസ് മൂർക്കനാട് പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് നിഹാദ് ഇ.

സബ്ജില്ലയിൽ നിന്നും ജില്ലയിൽ നിന്നും അപ്പീലുകൾ അനുവദിച്ച് സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ വിജയ നിമിഷത്തിലാണ് നിഹാദ് . ‘ഫുട്ബോളിന്റെ മക്ക’ എന്നറിയപ്പെടുന്ന അരീക്കോട് നിന്നും ‘പൂരങ്ങളുടെ നാടായ’ തൃശൂരിലേക്ക് പുറപ്പെട്ട നിഹാദ് മികച്ച ഫുട്ബോൾ കളിക്കാരനുമാണ്.

യുവ തലമുറ ലഹരിയിലേക്കല്ല പോവേണ്ടത്, മറിച്ച് ദേശസ്നേഹമുള്ള നാടിന് മുതൽ കൂട്ടാവുന്ന തലത്തിലേക്കാണ് വളരേണ്ടത് എന്ന സന്ദേശമാണ് ‘മർഹബൻ ബികും യാ ശബാബനാ’ എന്ന ഗാനത്തിലൂടെ അവതരിപ്പിച്ചത്.

മലപ്പുറം ജില്ലയിലെ അരീക്കോട് തച്ചാംപറമ്പ് സ്വദേശികളായ ഇട്ടിലാൻ യൂസുഫ് അലി ഖൈറുന്നീസ ദമ്പതികളുടെ മകനാണ്. നസീർ ചെറുവാടിയാണ് ഗാനം രചിച്ചത്. ഗായകനും ഗാനരചയിതാവുമായ ശിഹാബ് അരീക്കോടിന്റെ ശിഷ്യനാണ് നിഹാദ് .

Leave a Reply

Your email address will not be published. Required fields are marked *