എംജി സർവകലാശാല കൈക്കൂലി കേസിൽ എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് പി ഹരികൃഷ്ണൻ അധ്യക്ഷനായ സിൻഡിക്കേറ്റ് ഉപസമിതി വൈസ് ചാൻസിലർക്ക് റിപ്പോർട്ട് കൈമാറി. അറസ്റ്റിലായ സിജെ എൽസി മറ്റ് രണ്ട് വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റിൽ തിരുത്തൽ വരുത്തിയതിൻ്റെ സൂചനകളും ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സമിതി ശുപാർശ ചെയ്തു. സിജെ എൽസി കൈക്കൂലി പണം ഒമ്പതു പേർക്ക് കൈമാറിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു.

ജനുവരി 28നാണ് പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർഥിനിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സർവകലാശാലയിലെ അസിസ്റ്റന്റ് എൽസിയെ വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്. ഒന്നരലക്ഷം രൂപയാണ് പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും മാർക്ക് ലിസ്റ്റിനുമായി ഇവർ ആവശ്യപ്പെട്ടത്.
ഇടതു പക്ഷ ജീവനക്കാരുടെ സംഘടനയുടെ പ്രവർത്തകയാണ് എൽസി. എൽസിയെ എംജി സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *