ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ഹരിപ്പാട്ട് കുമാരപുരം വാര്യംകോട് ശരത് ചന്ദ്രനാണ് മരിച്ചത്.ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ബാങ്കിലെ കലക്ഷന്‍ ഏജന്റാണ് ശരത് ചന്ദ്രന്‍.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.രണ്ടു സംഘമായി ചേരിതിരിഞ്ഞുള്ള തര്‍ക്കമാണ് ഒടുവില്‍ അക്രമത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നു. ശരത് ചന്ദ്രനും കൂട്ടുകാരും അടങ്ങുന്ന സംഘം നന്ദുപ്രകാശ് നേതൃത്വം നല്‍കുന്ന സംഘവുമായാണ് തര്‍ക്കത്തിലേര്‍പ്പെട്ടത്.

തര്‍ക്കം തീര്‍ന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നന്ദുപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം ശരത് ചന്ദ്രനെയും കൂട്ടുകാരെയും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അക്രമികളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മയക്കുമരുന്ന് ഗുണ്ടാ-മാഫിയ ആണ് കൊലയ്ക്ക് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു. കസ്റ്റഡിയിൽ ഉള്ളത് ക്രിമിനൽ പശ്ചാത്തലമുള്ളവർ ആണെന്ന് പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *