കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമോ എന്നതില്‍ തനിക്ക് വലിയ പ്രതീക്ഷയില്ലെന്ന് ശശി തരൂര്‍ എംപി.സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണോയെന്ന് അധികാരപ്പെട്ടവർ തീരുമാനിക്കട്ടെഎന്നും തരൂർ പറഞ്ഞു.ഇത് സംബന്ധിച്ച് പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ടെന്നും ഇക്കാര്യം നേതൃത്വവുമായി സംസാരിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു.പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ വരികയാണെങ്കില്‍ നമ്മളെല്ലാവരും താല്‍പ്പര്യത്തോടെ കണ്ടുകൊണ്ടിരിക്കും. പ്രവര്‍ത്തകസമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് എനിക്കെങ്ങിനെ അറിയും എന്നായിരുന്നു മറുപടി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തു സാഹചര്യത്തില്‍ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണ്ട എന്ന് പാര്‍ട്ടിയില്‍ ചിലര്‍ക്ക് അഭിപ്രായമുണ്ടാകും. അങ്ങനെ വിചാരിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പൊതു തെരഞ്ഞെടുപ്പിന് രണ്ടു വര്‍ഷത്തോളം സമയമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *