പുല്‍പ്പള്ളി: വയനാട്ടില്‍ കാട്ടനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം ഉണ്ടായി. പുല്‍പ്പള്ളി റെയ്ഞ്ച് ഓഫീസര്‍ ഷാജിയ്ക്കാണ് ഹൃദയാഘാതം ഉണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ വഴി തടഞ്ഞതിനെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷമാണ് ഹൃദയാഘാതത്തിന് കാരണം.
കാട്ടുനീതി നാട്ടില്‍ വേണ്ട എന്ന് മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങളുടെ പ്രതിഷേധം. ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവും വഹിച്ചുകൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്.