ന്യൂഡല്‍ഹി: വയനാട്ടിലെ വന്യജീവി ആക്രമണത്തിലെ ജനകീയ പ്രതിഷേധം തുടരുന്നതിനിടെ എംപി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തും. ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിര്‍ത്തിവെച്ചാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നത്. ഇപ്പോള്‍ വരാണസിയിലാണ് രാഹുല്‍ ഗാന്ധിയുള്ളത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വരാണസിയില്‍നിന്ന് കണ്ണൂരിലെത്തുന്ന രാഹുല്‍ നാളെ രാവിലെ കല്‍പ്പറ്റയിലെത്തും.

കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെയും അജീഷിന്റെയും വീടുകള്‍ രാഹുല്‍ സന്ദര്‍ശിക്കും. ഇന്ന് വൈകീട്ടും നാളെ രാവിലെയുമുള്ള പരിപാടികള്‍ ഒഴിവാക്കിയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. നാളെ വൈകീട്ടോടെ അലഹബാദിലെ പൊതുസമ്മേളനത്തിലേക്ക് രാഹുല്‍ എത്തുമെന്നാണ് വിവരം. സ്ഥലം എം.പിയായ രാഹുല്‍ വയനാട് സന്ദര്‍ശിക്കാത്തതിനെതിരെ വയനാട്ടില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *