
കുന്ദമംഗലം: പത്തൊമ്പതാം ജനശ്രീ സുസ്ഥിര വികസന മിഷൻ കോഴിക്കോട് ജില്ല സമ്മേളനം കുന്ദമംഗല ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ജനശ്രീ സംസ്ഥാന ചെയർമാൻ എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു. ജനശ്രീ ജില്ല ചെയർമാൻ എൻ. സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ കെ. ജയന്ത് , ഡി.സി.സി പ്രസിഡൻ്റ് അഡ്വ. പ്രവീൺ, ജനശ്രീ ജില്ല സെക്രട്ടറി ഇഎം. ഗിരീഷ് കുമാർ, ജനശ്രീ വർക്കിംഗ്ചെയർമാൻബിജു കാവിൽ , കെ.പി ജീവാനന്ദ്. സൈദ് കുറുന്തോരി, സുനിൽ കൊളക്കാട്. മില്ലി മോഹൻ, ശ്രീജ സുരേഷ്, ടി.കെ ഹിതേഷ് കുമാർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.